23 September Wednesday

അന്യാർതൊളുവിൽ കോൺഗ്രസ്, യുവമോർച്ച നേതാക്കൾ സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 നെടുങ്കണ്ടം
പാമ്പാടുംപാറ പഞ്ചായത്തിലെ അന്യാർതൊളുവിൽ ജനവിരുദ്ധ വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉപേക്ഷിച്ച് നേരിന്റെ ചെമ്പതാകക്കീഴിലേക്ക്‌ കോൺഗ്രസ്,- യുവമോർച്ച നേതാക്കളും എത്തി. കോൺഗ്രസ് ബൂത്ത്‌ പ്രസിഡന്റ്‌ വിളയിൽ ദീപുകുമാർ, യൂത്ത്‌ കോൺഗ്രസ്‌ പാമ്പാടുംപാറ മണ്ഡലം കമ്മിറ്റിയംഗം പൊന്നമ്പേൽ പി എ ചാക്കോ, യുവമോർച്ച ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി പരപ്പേൽ ബിജു എന്നിവരാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പുതുതായി എത്തിയവരെ ചെമ്പതാക നൽകി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ സ്വീകരിച്ചു. ഏരിയ സെക്രട്ടറി ടി എം ജോൺ, ലോക്കൽ സെക്രട്ടി എസ് മോഹനൻ, ബ്രാഞ്ച്‌ സെക്രട്ടറി രാജ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top