19 September Thursday
എൽഡിഎഫ‌് ബഹുജനപ്രക്ഷോഭം

കട്ടപ്പന പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും 6ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

 

 
തൊടുപുഴ
കേന്ദ്രസർക്കാരിന്റെ ജനദ്രോഹബജറ്റിനും കേരളത്തോടുള്ള അവഗണനയ‌്ക്കുമെതിരെ ആറിന‌് എൽഡിഎഫ‌് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പന പോസ‌്റ്റ‌് ഓഫീസിലേക്ക‌് മാർച്ചും ധർണയും നടത്തുമെന്ന‌് കൺവീനർ കെ കെ ശിവരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ 11ന‌് ആരംഭിക്കുന്ന മാർച്ചിനെ തുടർന്ന‌ുള്ള ധർണ കേരള കോൺഗ്രസ‌് സ‌്കറിയാ വിഭാഗം ചെയർമാൻ സ‌്കറിയ തോമസ‌് ഉദ‌്ഘാടനം ചെയ്യും.  
  സംസ്ഥാനവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ‌് ജില്ലയിലെയും പ്രക്ഷോഭം. ബജറ്റ‌് നിർദേശങ്ങളിലൂടെ കേന്ദ്രസർക്കാർ കാർഷികമേഖലയെ രാജ്യത്ത‌ുനിന്ന്‌ കുടിയിറക്കുകയാണെന്ന‌് അദ്ദേഹം പറഞ്ഞു. ഇന്ധനനികുതി വർധിപ്പിച്ചതോടെ രാജ്യത്ത‌്  വിലക്കയറ്റം രൂക്ഷമാകും. തൊഴിലില്ലായ‌്മ പരിഹരിക്കാനും സർക്കാർ തയ്യാറായിട്ടില്ല. നാമമാത്രമായ വിഹിതം മാറ്റിവച്ച‌് തൊഴിലുറപ്പ‌് പദ്ധതിയും അട്ടിമറിക്കുന്നു.
    റെയിൽവെ, വിമാനത്താവളങ്ങൾ, പ്രതിരോധ ഉപകരണ നിർമാണമേഖല എന്നിവയെല്ലാം സ്വകാര്യവൽക്കരിക്കുന്നു. തൊഴിൽ നിയമങ്ങൾ കോർപറേറ്റ‌ുകൾക്ക‌് അനുകൂലമായി തിരുത്തിയെഴുതി രാജ്യത്തെ അവർക്ക‌് തീറെഴുതുകയാണ‌്. വർഗീയത ഉയർത്തി സംഘപരിവാർ നടത്തുന്ന അഴിഞ്ഞാട്ടത്തിനെതിരേ മനുഷ്യസ‌്നേഹികളുടെ കൂട്ടായ‌്മ ഉയർത്തിക്കൊണ്ടുവരാനാകണം. 
ഇതിനെല്ലാം ജനങ്ങള സമരസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ‌് ബഹുജന പ്രക്ഷോഭമെന്ന‌് അദ്ദേഹം പറഞ്ഞു. എൽഡിഎഫ‌് നേതാക്കൾ സംസാരിക്കും. നേതാക്കളായ വി വി മത്തായി, കെ സലിംകുമാർ, ജോർജ‌് അഗസ്റ്റ്യൻ, ടി പി ജോസഫ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top