14 August Friday

കാട്ടാനക്കൂട്ടം കാർഷികവിളകൾ നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
മറയൂർ
കഴിഞ്ഞദിവസം രാത്രി കൂട്ടമായെത്തിയ കാട്ടാനകൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു. കാന്തല്ലൂർ പെരിയവയൽ സ്വദേശി എ മുരുകൻ, കുമാർ എന്നിവരുടെ പാടത്തിലേക്ക് കടന്ന നാലു കാട്ടാനകൾ വിളവിറക്കിയിരുന്ന വാഴ, തെങ്ങ്, കുരുമുളക് എന്നിവ നശിപ്പിച്ചു. മുരുകൻ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പോയ സമയത്തായിരുന്നു ആനകളെത്തിയത്‌. 
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു. തങ്ങളുടെ ഉപജീവനമാർഗമായിരുന്ന വിളകൾ പൂർണമായും നശിച്ച സാഹചര്യത്തിൽ വനംവകുപ്പിൽനിന്ന്‌ നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. അതേസമയം കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ വിളകൾ നശിപ്പിച്ച കർഷകർക്ക്‌ തുച്ഛമായ തുകമാത്രമാണ് നഷ്ടപരിഹാരമായി അനുവദിക്കുന്നതെന്നും ആരോപണമുണ്ട്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top