ശാന്തൻപാറ
ശാന്തൻപാറ ചിന്നക്കനാൽ മേഖലയിലെ അരിക്കൊമ്പനെ പിടികൂടുന്നതിൽ കാലതാമസം വന്നതിനാൽ ബിയൽറാവ്– സിങ്കുകണ്ടം പ്രദേശവാസികൾ രാപ്പകൽ സമരത്തിലേക്ക്. കോടതി നിയമിച്ച അഞ്ചംഗ സംഘം ഇവിടുത്തെ ആളുകളെ കൂടി കേൾക്കണമെന്നും ഉടൻ അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്‌ക്കണമെന്നുമാണ് ആവശ്യം. ഓപറേഷൻ അരിക്കൊമ്പനെതിരെ സ്റ്റേ വാങ്ങിച്ച വിവേക് കെ വിശ്വനാഥ് പൂപ്പാറ, ചിന്നക്കനാൽ ജനങ്ങളെ അധിക്ഷേപിച്ചതിൽ വ്യാപക പ്രതിഷേധമുയരുകയാണ്.
ഭരണഘടനയനുസരിച്ച് ജനങ്ങളുടെ ജീവിക്കാനുള്ള മൗലിക അവകാശത്തെയാണ് ഇയാൾ ചോദ്യംചെയ്യുന്നത്. വിവേകിന്റെ നടപടി കോടതി പരിശോധിക്കണമെന്നും ആവശ്യം ശക്തമായി. അരിക്കൊമ്പൻ ഇനിയും പിടികൂടി കൊണ്ടുപോയില്ലെങ്കിൽ സമരം കുങ്കിആനകൾ നിൽക്കുന്നിടത്തേക്ക് മാറ്റി അവിടെ കുടിലുകെട്ടി സമരം ചെയ്യുമെന്നാണ് പ്രദേശവാസികൾ. അരിക്കൊമ്പനെ പിടികൂടാതെ അവിടത്തേക്കുള്ള ഗതാഗതം നിർത്തിവച്ച പൊലീസ് നടപടിക്കെതിരായും പൊലീസ് സ്ഥാപിച്ച ബാരിക്കേടുകൾ എടുത്ത് എറിഞ്ഞുമാണ് സമരാനുകൂലികൾ പ്രതിഷേധിച്ചത്.scribus_temp_DjG
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..