ഏലപ്പാറ
അപ്രത്യക്ഷമായുണ്ടായ അപകടത്തിൽ ജീവിതമാർഗം നിലച്ച ഓട്ടോ തൊഴിലാളികളെ ചേര്‍ത്ത് പിടിക്കാനൊരുങ്ങി ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യുണിയൻ(സിഐടിയു). മുണ്ട് ചലഞ്ചിലൂടെയാണ് തൊഴിലാളികള്‍ക്ക് സഹായം നല്‍കുക. കഴിഞ്ഞ 28ന് പകല്‍ 12 നാണ് ബ്രേക്ക് നഷ്‍ടപ്പെട്ട കെഎസ്‍ആര്‍ടിസി ബസ് ഏലപ്പാറ സെട്രൽ ജങ്ഷനിലെ ഓട്ടോ പാർക്കിങ്ങിലേക്ക് പാഞ്ഞുകയറിയത്. എട്ട് ഓട്ടോകള്‍ പൂര്‍ണമായും തകര്‍ന്നു.
ഓട്ടോ തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. ഇതൊടെ സാധരണക്കാരായ തൊഴിലാളികൾക്ക് മുന്നോട്ടുള്ള ജീവിത ചെലവിന് മറ്റ് മാർഗങ്ങളില്ലതായി. തൊഴിലാളികളുടെ ദിവസവരുമാനത്തെ അശ്രയിച്ച് കഴിയുന്ന കുടുംബത്തിന് സാന്ത്വന സ്പർശനവുമായാണ് സഹപ്രവർത്തകർ കൈകോർക്കുന്നത്. മുണ്ട് ചലഞ്ചിന്റെ ആദ്യവില്‍പ്പന എച്ച്ഇഇഎ സിഐടിയു പ്രസിഡന്റ് ആന്റപ്പൻ എൻ ജേക്കബ് നിർവ്വഹിച്ചു. യുണിയൻ ഏരിയ പ്രസിഡന്റ് ആർ രവികുമാർ, സിപിഐ എം ചെമ്മണ്ണ് ലോക്കൽ സെക്രട്ടറി എസ് അനിൽകുമാർ, യൂണിറ്റ് സെക്രട്ടറി എസ് ബർലിൻ, പ്രസിഡന്റ് ജോയി എബ്രഹാം എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..