20 September Monday

സേവ് ഇന്ത്യ ദിനം
 ആ​ഗസ്‌ത്‌ ഒമ്പതിന്

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021


‌കൊച്ചി
കേരള കർഷക സംഘം, കെഎസ്‌കെടിയു, സിഐടിയു സംഘടനകൾ ചേർന്ന്‌ ക്വിറ്റ് ഇന്ത്യാ ദിനമായ ആ​ഗസ്‌ത്‌ ഒമ്പത് സേവ് ഇന്ത്യാ ദിനമായി ആചരിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൈകിട്ട് നാലുമുതൽ അഞ്ചുവരെ കോവിഡ് മാനദണ്ഡങ്ങളോടെ ഓരോ ലോക്കലിലെയും പത്ത് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കും. തൊഴിലാളി കർഷകവിരുദ്ധ നിയമ ഭേദഗതികൾ തള്ളിക്കളയുക, വൈദ്യുതി സ്വകാര്യവൽക്കരണത്തിനായുള്ള ഭേദഗതികൾ ഉപേക്ഷിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവിന്റെ 50 ശതമാനം താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കുക. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുറയ്ക്കുക, കോവിഡ് കാലത്തെ തൊഴിൽനഷ്ടവും വരുമാനനഷ്ടവും പരിഹരിക്കുക, സർക്കാർ ഒഴിവുകൾ ഉടൻ നികത്തുക, കാഷ്വൽ, കരാർ, സ്‌കീം, അസംഘടിത തൊഴിലാളികൾക്ക്  മിനിമം കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 തൊഴിൽദിനങ്ങൾ ഉറപ്പാക്കുക, ആദായനികുതിദായകരല്ലാത്തവർക്ക് പ്രതിമാസം 7500 രൂപ നൽകുക, കോവിഡ് കാലത്ത് 10 കിലോ അരി സൗജന്യമായി അനുവദിക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക അനുവദിക്കുക, എല്ലാവർക്കും വാക്സിൻ നൽകുക, ആശാപ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുക, ജിഡിപിയുടെ 60 ശതമാനം ആരോഗ്യമേഖലയ്ക്കായി മാറ്റിവയ്ക്കുക, പൊതുമേഖല സ്വകാര്യവൽക്കരണവും ഓഹരി വിൽപ്പനയും നിർത്തുക, പണിമുടക്ക് നിരോധിച്ച അവശ്യ സർവീസ് ഓർഡിനൻസ് പിൻവലിക്കുക തുടങ്ങിയ ‌ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top