അങ്കമാലി
‘ഒരു കുടുംബത്തിൽ ഒരു കുട പദ്ധതി’യുടെ ഭാഗമായി അങ്കമാലി സഹകരണ ബാങ്ക് 714ന്റെ നേതൃത്വത്തില്‍ 1000 കുട്ടികള്‍ക്ക് കുടകള്‍ നല്‍കി. ബാങ്ക് പ്രസിഡന്റ് ടി ജി ബേബി ഉദ്ഘാടനം ചെയ്തു. നാല് ലക്ഷം രൂപയാണ് ചെലവ്. അങ്കമാലി ജെബിഎസിലെ നിർധനരായ കുട്ടികൾക്ക് ബാങ്ക് സ്കൂൾബാഗ് നൽകുന്നുണ്ട്.
ബോർഡ് അംഗം എം ജെ ബേബി അധ്യക്ഷനായി. ബോർഡ് അംഗങ്ങളായ കെ ആർ കുമാരൻ, ഷിജു പള്ളിപ്പാട്ട്, നഗരസഭാ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, സിപിഐ എം ലോക്കൽ സെക്രട്ടറി സജി വർഗീസ്, ബാങ്ക് സെക്രട്ടറി സീന തോമസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..