14 July Tuesday

ജനകീയമായി ഗൃഹസന്ദർശനം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


കൊച്ചി
എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സിപിഐ എം പ്രവർത്തകരുടെ സ്‌ക്വാഡുകൾ വീടുകളിൽ സന്ദർശനം നടത്തി. നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളുമുൾപ്പെടെ നിരവധിപേർ വീടുകൾ കയറി ലഘുലേഖകൾ വിതരണം ചെയ്തു.  മൂന്ന് ദിവസങ്ങളിലായി നടന്ന ഗൃഹസന്ദർശന പരിപാടിയിൽ സർക്കാരിന്റെ നാലുവർഷത്തെ ജനക്ഷേമ പദ്ധതികൾ,  വികസനനേട്ടങ്ങൾ എന്നിവ  വിശദീകരിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എറണാകുളത്ത് അറ്റ്‌ലാന്റിസ് ഫ്രണ്ട്ഷിപ്പ് നഗർ കോളനിയിലെ വീടുകൾ ശനിയാഴ്ച സന്ദർശിച്ചു. പി ആർ റെനീഷ്, സി ടി വർഗീസ്, ഒ ഡി ആൽബർട്ട് എന്നിവരും ഒപ്പമുണ്ടായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി കെ മണിശങ്കർ വൈറ്റിലയിലും ജോൺ ഫെർണാണ്ടസ്‌ എംഎൽഎ ഇടക്കൊച്ചിയിലും എൻ സി മോഹനൻ പെരുമ്പാവൂർ ബ്രോഡ്‌വേ ബ്രാഞ്ചിലും കെ എൻ ഉണ്ണിക്കൃഷ്ണൻ പെരുമാൾപ്പടി ശ്രേയസ്‌ ബ്രാഞ്ചിലും പി ആർ മുരളീധരൻ മൂവാറ്റുപുഴ പായിപ്ര ലോക്കൽ കമ്മിറ്റിയിലും പി എം ഇസ്മയിൽ നോർത്ത്‌ ലോക്കൽ കമ്മിറ്റിയിലും എം പി പത്രോസ്‌, ടി കെ മോഹനൻ എന്നിവർ വിവിധ പ്രദേശങ്ങളിലും വീടുകൾ സന്ദർശിച്ചു.


പ്രധാന വാർത്തകൾ
 Top