28 May Saturday

ഐഎച്ച്‌ആർഡി ജീവനക്കാർ 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


കൊച്ചി
സംസ്ഥാന സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള ഐഎച്ച്ആർഡിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുക, ശമ്പളവിതരണത്തിലെ അനിശ്ചിതാവസ്ഥ ഒഴിവാക്കുക, സേവന–-വേതന വ്യവസ്ഥ പുതുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. തൃക്കാക്കര മോഡൽ എൻജിനിയറിങ്‌ കോളേജ് യൂണിറ്റിൽ നടന്ന ധർണ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ വി മനോജ് ഉദ്ഘാടനം ചെയ്തു.

എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പി ശ്രീനിവാസ്, യൂണിറ്റ് സെക്രട്ടറി ടി കെ ഇർഷാദ് അലി, പ്രസിഡന്റ്‌  സെന്തിൽ കുമാർ, മേഖലാ കൺവീനർ ജി കൃഷ്ണദാസ്, വി ബിന്ദു, ടി പി മഹേഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top