30 March Thursday

ബംഗാൾ സ്വദേശിനിക്ക്‌ തുണയായി കനിവ്‌ ആംബുലൻസ് ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


കൊച്ചി
വീട്ടിൽ പ്രസവിച്ച ബംഗാൾ സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. എറണാകുളം ചിറ്റേത്തുകര ജുമാ മസ്ജിദ് റോഡിൽ താമസക്കാരിയായ ബംഗാൾ സ്വദേശി സോണിയയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

റിപ്പബ്ലിക് ദിനത്തിൽ രാവിലെ ആറരയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ അയൽക്കാരെ വിവരം അറിയിച്ചു. ഇവരാണ്‌ കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽനിന്ന് സന്ദേശം കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ് സച്ചിൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി പി സിന്ദൂരി എന്നിവർ സ്ഥലത്ത് എത്തി. സിന്ദൂരി ഇരുവർക്കുംവേണ്ട പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top