പറവൂർ
പറവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. അംബേദ്കർ പാർക്കിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ കൂട്ടയോട്ടത്തോടെയായിരുന്നു തുടക്കം. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ മൊയ്തീൻ നൈന ഫ്ലാഗ് ഓഫ് ചെയ്തു. മുത്തൂറ്റ് വോളിബോൾ അക്കാദമി ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു, എൻസിസി, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ, ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണ രക്ഷാസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് സിംന സന്തോഷ് കേരളോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എസ് സനീഷ് അധ്യക്ഷനായി. മാല്യങ്കര എസ്എൻഎം കോളേജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിവിധ മൈതാനങ്ങളിലായി ക്രിക്കറ്റ്, കബഡി, പഞ്ചഗുസ്തി, വടംവലി, ബാഡ്മിന്റൺ മത്സരങ്ങൾ നടന്നു. ഡിസംബർ നാലിന് കേരളോത്സവം സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..