22 October Tuesday

കേരളത്തിലും മായുന്നു കശ്‌മീരിന്റെ മധുരം

സ്വന്തം ലേഖികUpdated: Tuesday Aug 27, 2019

കൊച്ചി
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും തുടർസംഭവങ്ങളും കേരളത്തിലെ ആപ്പിൾ വിപണിയുടെ മധുരവും മായ്‌ക്കുന്നു. എല്ലാ വർഷവും ആഗസ്തുമുതലുള്ള സീസണിൽ കേരളത്തിലെ ഓരോ മൊത്തവ്യാപാരകേന്ദ്രത്തിലേക്കും ദിനംപ്രതി ഒരു ലോഡ് ആപ്പിളാണ്‌ എത്തിയിരുന്നത്‌. ഈ വർഷം ആ​ഗസ്ത് അവസാനമായിട്ടും ഒരു ലോഡുപോലും എത്തിയിട്ടില്ല.

ഏറ്റവുമധികം ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിൽ മൂന്നിൽ രണ്ടു ഭാഗവും കശ്മീരിലാണ്‌. രാജ്യത്തെ 0.31 മില്യൺ ഹെക്ടർ ആപ്പിൾകൃഷിയിൽ 0.16 മില്യൺ അവിടെയാണ്. വിളവെടുക്കാനോ കച്ചവടത്തിനോ കഴിയാതെ കശ്മീരിൽ ആപ്പിളുകൾ നശിക്കുകയാണ്‌. ആപ്പിൾ കയറ്റിയയക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുകയാണെന്ന്‌ കച്ചവടക്കാർ പറയുന്നു.   ഹിമാചൽപ്രദേശിൽനിന്നുള്ള ആപ്പിളുകളാണ് ഇന്ന്‌ കേരളത്തിന്റെ വിപണി നിറയ്‌ക്കുന്നത്.


പ്രധാന വാർത്തകൾ
 Top