21 July Sunday

കനിവ് ഭവനം നാളെ കൈമാറും

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019


കൂത്താട്ടുകുളം
സിപിഐ എം പാലക്കുഴ ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ സമർപ്പണം വെള്ളിയാഴ്ച പകൽ മൂന്നിന‌് നടക്കും. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ താക്കോൽ സമർപ്പണം നിർവഹിക്കും. മുങ്ങാംകുന്ന് നെടുമറ്റത്തിൻകര തങ്കപ്പനാണ് ലോക്കൽ കമ്മിറ്റി കനിവ് ഭവനം നിർമിച്ചുനൽകുന്നത്. രോഗികളായ തങ്കപ്പനും ഭാര്യയും  തകർന്നുവീഴാറായ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്ത കുടുംബത്തെ സംരക്ഷിക്കാൻ സിപിഐ എം തീരുമാനിക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top