28 November Saturday

ജില്ലയില്‍ 816 പേര്‍ക്ക് കോവിഡ്, 1116 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


കൊച്ചി
ജില്ലയില്‍ ഞായറാഴ്ച 1116 പേര്‍ രോഗമുക്തി നേടി. 816 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശം/ഇതരസംസ്ഥാനത്തുനിന്ന് എത്തിയവരാണ്. 516 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ്‌ ബാധിച്ചത്‌. ഉറവിടമറിയാത്ത 286 രോഗികളുണ്ട്. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്‌. രായമംഗലം (32), മട്ടാഞ്ചേരി (29), പെരുമ്പാവൂര്‍ (28), കാലടി (27), പള്ളുരുത്തി (25), കാഞ്ഞൂര്‍ (23), ഫോര്‍ട്ടുകൊച്ചി (23), തൃക്കാക്കര (22), വെണ്ണല (21) എന്നിവിടങ്ങളില്‍ 20നുമുകളില്‍ രോഗികളുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവർ 12,416 ആണ്.

ജില്ലയില്‍ 1817 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. കാലാവധി അവസാനിച്ച 2258 പേരെ പട്ടികയില്‍നിന്ന്‌ ഒഴിവാക്കി. ആകെ എണ്ണം 29,682 ആണ്. ഇതില്‍ 28,237 പേര്‍ വീടുകളിലും 71 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1374 പേര്‍ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 483 പേരെ ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 507 പേരെ വിട്ടയച്ചു. സര്‍ക്കാര്‍–-സ്വകാര്യ മേഖലകളില്‍നിന്നായി 5377 സാമ്പിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചു.

ശനിയാഴ്ച 1170 പേര്‍ക്ക്
ശനിയാഴ്ച 1170  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ വിദേശത്തുനിന്നോ ഇതരസംസ്ഥാനത്തുനിന്നോ എത്തിയവരാണ്. 894 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ്‌ ബാധിച്ചത്‌. ഉറവിടമറിയാത്തവര്‍ 249 പേരുണ്ട്. 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കണ്ടെയ്ന്‍മെന്റ് സോണ്‍
കണ്ടെയ്‌ന്‍മെന്റ് സോണ്‍: കോട്ടപ്പടി ഏഴ്. മൈക്രോ കണ്ടെയ്ന്‍മെന്റ്: ആലങ്ങാട് പഞ്ചായത്ത് വാര്‍ഡ് ഏഴ്, അങ്കമാലി അഞ്ച്, ചെല്ലാനം ഒന്ന്, മൂന്ന്, അഞ്ച്, 13, 14, 17, 19, ചേരാനല്ലൂര്‍ രണ്ട്, എടത്തല 11, ഒമ്പത്, ഇലഞ്ഞി അഞ്ച്, കളമശേരി മുനിസിപ്പാലിറ്റി നാല്, കവളങ്ങാട് 12, കീഴ്മാട് 17, കൊച്ചി കോര്‍പറേഷന്‍ ഡിവിഷന്‍ ഏഴ്, എട്ട്, ഒമ്പത്, 11, 15, 20, 21, 23, 24, 25, 28, 33, 34, 35, 36, 38, 39, 46, 49, 50, 51, 54, 57, 63, 69, 70, 73, കൂത്താട്ടുകുളം ഒന്ന്, കുമ്പളങ്ങി ഒന്ന്, മൂന്ന്, നാല് അഞ്ച്, 10, 11, 14, 15, 17, കുന്നത്തുനാട് നാല്, കുഴുപ്പിള്ളി ഒമ്പത്, മലയാറ്റൂര്‍–-നീലീശ്വരം നാല്, മരട് മുനിസിപ്പാലിറ്റി അഞ്ച്, തിരുമാറാടി ആറ്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി എട്ട്, 13, 28, 35, 44, 48, ഉദയംപേരൂര്‍ 15, 19, 20, വടവുകോട്-പുത്തന്‍കുരിശ് 12, 13.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top