08 December Thursday

ഹര്‍ത്താല്‍ അക്രമം: കെഎസ്ആർടിസി ബസ് തകർത്ത മൂന്ന് പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

പെരുമ്പാവൂർ
സെപ്തംബര്‍ 23ന് ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിയുടെ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് തകർത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം റയോൺപുരം വടക്കേക്കുടി ഷിയാസ് (31) വല്ലം റയോൺപുരം മലയക്കുടി ഷംസുദീൻ (35) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ എംസി റോഡിൽ തടി മാർക്കറ്റിനുസമീപം ബൈക്കിലെത്തിയ ഇവര്‍ അതിഥിത്തൊഴിലാളികൾക്കിടയിൽ മറഞ്ഞുനിന്നാന്ന് കല്ലെറിഞ്ഞത്.
എഎസ്‌പി അനുജ് പലിവാൽ, ഇൻസ്പെക്ടർ ആർ രഞ്ജിത്, എസ്ഐമാരായ റിൻസ് എം തോമസ്, ജോസി എം ജോൺസൻ, പി പി ബിനോയി, എഎസ്ഐ എം കെ അബ്ദുൾ സത്താർ, സീനിയർ സിപിഒമാര്‍ പി എ അബ്ദുൾ മനാഫ്, എം ബി സുബൈർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.*


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top