22 October Thursday

കൺസ്യൂമർഫെഡ്‌ ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


കൊച്ചി
കൺസ്യൂമർ ഫെഡ്‌ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ കടവന്ത്രയിലെ ഹെഡ്‌ ഓഫീസിനുമുന്നിൽ സത്യഗ്രഹം നടത്തി. അന്യായമായി പുറത്താക്കിയ ട്രേഡ്‌ യൂണിയൻ നേതാക്കളെ തിരിച്ചെടുക്കുക, ജീവനക്കാരുടെ സ്ഥാനക്കയറ്റം നടപ്പാക്കുക, ആരോഗ്യസുരക്ഷ ഉറപ്പാക്കുക, പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം. സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ ഉദ്‌ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ ജെ ജിജു, കെ വി മനോജ്, എ ജി ഉദയകുമാർ, ടി വി നവിൽ തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top