06 December Tuesday

കന്നി 20 പെരുന്നാളിന് നാളെ കൊടി ഉയരും

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


കോതമംഗലം
കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 337–-ാംഓർമപ്പെരുന്നാളായ കന്നി- 20ന്‌ ഞായർ വൈകിട്ട് അഞ്ചിന് കൊടികയറും. ഒക്ടോബർ രണ്ട്, മൂന്ന്, നാല്  തീയതികളിലാണ് പ്രധാന പെരുന്നാൾ ആഘോഷം. നാലിന് കൊടി ഇറങ്ങും.

ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ജോസ് പരത്തുവയലിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ മുഖ്യ കാർമികത്വത്തിലും മെത്രാപോലീത്തമാരുടെ സഹകാർമികത്വത്തിലുമാണ് പെരുന്നാൾച്ചടങ്ങുകൾ നടക്കുന്നത്. നവാഭിഷിക്തൻ മർക്കോസ് മാർ ക്രിസ്റ്റോഫോറസ് മെത്രാപോലീത്ത ചടങ്ങുകളിൽ സംബന്ധിക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് അഞ്ചിന്  ഹൈറേഞ്ച് മേഖലയിൽനിന്ന്‌ എത്തുന്നവർക്ക് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലയിൽനിന്ന്‌ എത്തുന്നവർക്ക് മൂവാറ്റുപുഴ കവലയിലും വടക്കൻ മേഖലയിൽനിന്ന്‌ എത്തുന്നവർക്ക് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലയിൽനിന്ന്‌ എത്തുന്നവർക്ക് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റിമാരായ സി ഐ ബേബി, ബിനോയി മണ്ണൻചേരിൽ, ജോമോൻ പാലക്കാടൻ, പി വി പൗലോസ് എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top