23 January Sunday

സിപിഐ എം ജില്ലാ സമ്മേളനം ; രചനാമത്സരങ്ങൾ ഡിസംബർ അഞ്ചുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021


കളമശേരി
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാതല കലാസാഹിത്യ രചനാമത്സരങ്ങളും കവിതാലാപനമത്സരവും നടത്തും. 13–-18 വരെ പ്രായമുള്ളവർക്ക്‌ പെൻസിൽ ഡ്രോയിങ്, പെയിന്റിങ് (ജലച്ചായം) മത്സരങ്ങൾ ഡിസംബർ അഞ്ചിന് രാവിലെ 10 മുതൽ 12.30 വരെ ഏലൂർ എസ് സി എസ് മേനോൻ ഹാളിൽ നടക്കും. വിഷയം: തൊഴിലാളി (പെൻസിൽ ഡ്രോയിങ്), കർഷകൻ (ജലച്ചായം). വരയ്ക്കാനുള്ള പേപ്പർമാത്രം നൽകും.  പങ്കെടുക്കാൻ ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിനുമുമ്പ് 96457 51755 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.

ജൂനിയർ (പ്രായം 13–-18), സീനിയർ (19നു മുകളിൽ) വിഭാഗങ്ങളിലായാണ് കവിതാലാപനമത്സരം. സമയം: അഞ്ചു മിനിറ്റ്‌. മത്സരം ഡിസംബർ അഞ്ചിന് പകൽ രണ്ടുമുതൽ ഏലൂർ എസ് സി എസ് മേനോൻ ഹാളിൽ. ഡിസംബർ ഒന്നിനകം 90613 61957 ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം. കവിത, കഥ, ഉപന്യാസ മത്സരവും ജൂനിയർ (പ്രായം 13–--18), സീനിയർ (19നു മുകളിൽ) വിഭാഗങ്ങളായാണ്‌ നടക്കുക. വിഷയം: കവിത (ഊഷരഭൂമി),_ കഥ -(അതിരുകൾക്കപ്പുറം), ഉപന്യാസം (ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും).

കവിത 20 വരിയിലും കഥ അഞ്ച് പേജിലും ഉപന്യാസം 10 പേജിലും കവിയരുത്. സാഹിത്യരചനകൾ എ ഫോർ പേപ്പറിൽ ഡിടിപി ചെയ്ത് ഡിസംബർ ഒന്നിനകം വി എം പ്രഭാകരൻ, കൺവീനർ, കലാവിഭാഗം, ജില്ലാ സമ്മേളന സ്വാഗതസംഘം, ബി ടി ആർ മന്ദിരം, കളമശേരി പിഒ, പിൻ–--683104 എന്ന വിലാസത്തിലോ cpimekmconference@gmail.com എന്ന ഇ–-മെയിലിലോ ലഭിക്കണം. ഫോൺ: 98467 92475.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top