20 November Wednesday

നിർമാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് തകർന്നു ; 3 തൊഴിലാളികൾക്ക്‌ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


പിറവം
തോട്ട ഭാഗത്ത് നിർമാണത്തിലിരുന്ന വീടിന്റെ  മുകളിലത്തെ നിലയിലെ ഷെയ്ഡ് തകർന്നുവീണ്‌ മൂന്നുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പകൽ 11.30നാണ്‌ അപകടം. അറയ്ക്കൽ ജോസിന്റെ വീടിന്റെ ഒന്നാംനിലയുടെ ഒരു ഭാഗമാണ് അടർന്നുവീണത്. ഇവിടെ പണി ചെയ്തിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ഷെയ്ഡിനൊപ്പം താഴേക്കുവീണു. ആ സമയം താഴെയായിരുന്ന ഒരാൾക്കും പരിക്കേറ്റു.

പരിക്കേറ്റ ഒഡിഷ സ്വദേശികളായ കൃഷ്ണ (39), സുജിത്‌ (38), നിത്യായി (39) എന്നിവരെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സുജിത്തിനെയും നിത്യായിയെയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി. 

കുടുംബസമേതം അബുദാബിയിൽ കഴിയുന്ന ജോസ്‌ വീടുപണി മാമ്മലശേരി സ്വദേശിയായ കരാറുകാരനെയാണ് ഏൽപ്പിച്ചിരുന്നത്. പണി നടക്കുന്ന ഒന്നാംനിലയിലെ മുൻഭാഗത്തെ ഷെയ്ഡടക്കം അഞ്ചു മീറ്ററോളം നീളത്തിൽ ക്രോൺക്രീറ്റ് ചെയ്തഭാഗം അടർന്നുവീണാണ്‌ അപകടമുണ്ടായത്‌. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.


പ്രധാന വാർത്തകൾ
 Top