21 August Wednesday

ഡിവൈഎഫ‌്ഐ നേതാക്കൾക്ക‌ുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


വൈറ്റില
ഡിവൈഎഫ്ഐ ആലിൻചുവട് യൂണിറ്റ് പ്രസിഡന്റ് ഇ ബി അജിത്തിനെ കോൺഗ്രസ് ഐ ബ്ലോക്ക് സെക്രട്ടറി വിനോദി (റെംബോച്ചി)ന്റെ നേതൃത്വത്തിൽ നാലംഗ ഗുണ്ടാസംഘം വീട്ടിൽ കയറി ആക്രമിച്ചു. എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം പാലാരിവട്ടത്ത‌് നടന്ന കലാശക്കൊട്ടിൽ പങ്കെടുത്തശേഷം വീട്ടിലെത്തിയതാണ‌്  അജിത‌്. ആക്രമണം തടയാനെത്തിയ ഡിവൈഎഫ്ഐ മേഖല എക്സിക്യൂട്ടീവ് അംഗം കെ പി അഭിലാഷ്, ബാബു എന്നിവരെ സർജിക്കൽ ബ്ലേഡുകൊണ്ട് വരഞ്ഞതിനെത്തുടർന്ന് അഭിലാഷിന്റെ തലയിൽ ആറും ബാബുവിന്റെ തലയിൽ പതിനേഴും തുന്നലുണ്ട്. ഇവർ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ‌്.

ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം.  പാലാരിവട്ടം പൊലീസ് കേസെടുത്തു. കോൺഗ്രസിലെ ഉന്നതനേതാക്കളുമായി ബന്ധമുള്ള വിനോദ് അട്ടാണിയേടത്ത് റോഡിലെ ഒരു താമസക്കാരനിൽനിന്ന‌് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട‌്.
 


പ്രധാന വാർത്തകൾ
 Top