25 July Sunday

ലക്ഷദ്വീപിന്‌ ഐക്യദാർഢ്യവുമായി 
ഭിന്നശേഷിക്കാരും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


കൊച്ചി
ലക്ഷദ്വീപുവാസികൾക്ക്‌ പിന്തുണ അറിയിച്ച്‌ ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളും വീട്ടുമുറ്റത്ത്‌ സമരം നടത്തി. ഡിഫറന്റ്‌ലി ഏബിൾഡ്‌ പേഴ്‌സൺസ്‌ വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്‌) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഭിന്നശേഷിക്കാരും കുടുംബവും ഞായറാഴ്‌ച വീട്ടുമുറ്റത്ത്‌ സമരം നടത്തിയത്‌. ജില്ലയിൽ അയ്യായിരത്തോളം ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും സമരത്തിൽ അണിചേർന്നു. ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക, ജനാധിപത്യവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, കരിനിയമങ്ങൾ പിൻവലിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ഗൂഗിൾ മീറ്റിലൂടെ നടന്ന പരിപാടി കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഡിഎഡബ്ല്യുഎഫ്‌ ജില്ലാ പ്രസിഡന്റ്‌ ടി വി ആന്റു അധ്യക്ഷനായി. കെ എസ്‌ സദാശിവൻ, കെ രാജൻ, സജിത്‌ ചന്ദ്രൻ, വി എം കുമാർ, പി വി ശിവദാസൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷൈജുദാസ്‌ സ്വാഗതവും പള്ളുരുത്തി ഏരിയ സെക്രട്ടറി കെ എം ശിവരാജു നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top