19 June Wednesday

കെഎസ്ഇബി മാറാടി സബ് സ്റ്റേഷൻ ഉദ്ഘാടനം 23ന്

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019


മൂവാറ്റുപുഴ
കെഎസ്ഇബി മാറാടി സബ് സ്റ്റേഷൻ ഉദ്ഘാടനം ശനിയാഴ‌്ച പകൽ 3.30ന് മന്ത്രി എം എം മണി നിർവഹിക്കുമെന്ന് എൽദോ എബ്രഹാം എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒന്നാംഘട്ടത്തിൽ 66 കെ വി സബ്‌സ‌്റ്റേഷനാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. ഇവിടെനിന്ന‌് എംസി റോഡ് ഫീഡറിൽ വൈദ്യുതി വിതരണം തുടങ്ങി. രണ്ടാംഘട്ടം 110 കെവി സബ് സ്റ്റേഷൻ പൂർത്തിയാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടി എംസി റോഡിന് സമീപം ഒന്നര ഏക്കർ സ്ഥലത്താണ്  സബ്സ്റ്റേഷൻ നിർമിച്ചത്. കെഎസ്ഇബി 17 കോടി രൂപ അനുവദിച്ചു.
മൂവാറ്റുപുഴ ടൗണിലും, ആരക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, മാറാടി പഞ്ചായത്തുകളുമാണ് സബ്സ്റ്റേഷൻ പരിധി. 12.5 എംവിഎ ശേഷിയുള്ള രണ്ട് 66/ 11 കെ വി ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. 10 എംവിഎ ശേഷിയുള്ള ഒരു ട്രാൻസ്‌ഫോർമറും എംസി റോഡ്, മൂഴി 11 കെ വി ഫീഡറുകളുമാണ് ഇപ്പോൾ പൂർത്തികരിച്ചത്.
കോതമംഗലം  ട്രാൻസ‌്മിഷൻ എക്‌സിക്യൂട്ടീവ്  എൻജിനിയർ കെ ആർ രാജീവ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ സിബി കെ ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top