23 November Monday

രോഗമുക്തിയേറി, നേരിയ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി
ആരോഗ്യവകുപ്പിന്‌ ആശ്വാസമേകി ജില്ലയിൽ കോവിഡ്‌ മുക്തി നിരക്കിൽ നേരിയ പുരോഗതി. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 6080 പേർക്ക്‌ രോഗം സ്ഥിരീകരിച്ചപ്പോൾ 6734 പേർ രോഗമുക്തി നേടി. 65.75 ശതമാനമാണ്‌ ജില്ലയിലെ കോവിഡ്‌ മുക്തി നിരക്ക്‌. ജില്ലയിൽ ഇതുവരെ 35,109 പേർക്ക്‌ രോഗം ബാധിച്ചിട്ടുണ്ട്‌. 23,668 പേരാണ്‌ രോഗമുക്തി നേടിയത്‌.

തിങ്കളാഴ്ച 598 പേർക്ക് രോഗം സ്ഥിരീകരിച്ചു. 398 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 190 പേരുടെ ഉറവിടം വ്യക്തമല്ല. ഫോർട്ടുകൊച്ചിയിലാണ്‌ ഏറ്റവുമധികം രോഗികൾ. 60 പേർക്ക്‌ ഇവിടെ രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരിയിലെ 32 പേർക്കും തൃക്കാക്കരയിലെ 28 പേർക്കും മൂവാറ്റുപുഴയിലെ 24 പേർക്കും രോഗം ബാധിച്ചു. 15 പൊലീസ് ഉദ്യോഗസ്ഥർക്കും ഐഎൻഎച്ച്എസിലെ അഞ്ചുപേർക്കും രോഗം ബാധിച്ചിട്ടുണ്ട്‌. 978 പേർ രോഗമുക്തി നേടി. 11,473 പേരാണ്‌ ആകെ ചികിത്സയിലുള്ളത്‌. 8474 പേർക്ക്‌ വീടുകളിലാണ്‌ ചികിത്സ. 2055 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2943 പേരെ ‌ ഒഴിവാക്കി. ഇപ്പോൾ 29,698 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. 28,105 പേർ വീടുകളിലും 88 പേർ കോവിഡ് കെയർ സെന്ററുകളിലും 1505 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 3196 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top