18 October Friday

കിടപ്പുരോഗികൾക്ക്‌ സാന്ത്വനം പകർന്ന്‌ കനിവ്‌ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

പി കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നേതൃത്വത്തിൽ നെട്ടൂരിൽ ഭവനസന്ദർശനം നടത്തുന്നു


കൊച്ചി
കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ പ്രവർത്തകർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. പി കൃഷ്‌ണപിള്ള ദിനത്തോടനുബന്ധിച്ചാണ്‌ പാലിയേറ്റീവ്‌ കെയർ പ്രവർത്തകർ  കിടപ്പുരോഗികളെ സന്ദർശിച്ചത്‌. വീടുകളിലെത്തിയ പ്രവർത്തകർ കിടപ്പുരോഗികളുടെ സുഖ വിവരം അന്വേഷിക്കുകയും സാന്ത്വനം പകരുകയുംചെയ്‌തു.

തൃപ്പൂണിത്തുറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഭവന സന്ദർശന പരിപാടി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കോ ഓർഡിനേറ്റർ എം പി ഉദയൻ, കെ പി രജീഷ്‌ എന്നിവർ നേതൃത്വം നൽകി.

എറണാകുളത്ത്‌ അഡ്വ. എം അനിൽകുമാർ, പി എച്ച്‌ ഷാഹുൽ ഹമീദ്‌, കൊച്ചിയിൽ കെ ജെ മാക്‌സി എംഎൽഎ, സോണി  ഫ്രാൻസിസ്‌, പള്ളുരുത്തിയിൽ കെ കെ സുരേഷ്‌ബാബു, പി എച്ച്‌ ഹാരിസ്‌, മുളന്തുരുത്തിയിൽ ടി സി ഷിബു, സി കെ റെജി, നെടുമ്പാശേരിയിൽ എം പി പത്രോസ്‌, കെ ജെ ഐസക്‌, വൈപ്പിനിൽ സി കെ മോഹനൻ, കെ സാജിത്ത്‌, പറവൂരിൽ ടി ആർ ബോസ് എന്നിവർ നേതൃത്വം നൽകി. തൃക്കാക്കരയിൽ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ പരീത്, ലോക്കൽ സെക്രട്ടറി കെ ആർ ജയചന്ദ്രൻ, കൗൺസിലർ ടി എ നിഷാ ബീവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗൃഹസന്ദർശനം.


പ്രധാന വാർത്തകൾ
 Top