11 December Wednesday

‘സ്കൂൾ ചലേ ഹം’ ജില്ലാതല പ്രവേശനോത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019


പെരുമ്പാവൂർ
ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘സ്കൂള്‍ ചലേ ഹം’ പദ്ധതിയുടെ ജില്ലാതല പ്രവേശനോത്സവം അല്ലപ്ര ഗവ. യുപി സ്കൂളില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ‌്ഘാടനം ചെയ‌്തു.  ജില്ലാപഞ്ചായത്ത് അംഗം ജോളി ബേബി അധ്യക്ഷയായി.

ഇതരസംസ്ഥാനങ്ങളിലുള്ള 3631  വിദ്യാർഥികളാണ‌് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലായി പഠിക്കുന്നത്.  ഇവര്‍ക്ക് അക്കാദമിക പിന്തുണ നല്‍കുന്നതിനായി 40 എഡ്യുക്കേഷണല്‍ വളന്റിയേഴ്സിനെ വിവിധ സ്കൂളുകളില്‍ നിയമിച്ചിട്ടുണ്ട്. ദീര്‍ഘദൂരം സഞ്ചരിക്കേണ്ട കുട്ടികള്‍ക്ക് സ്കൂള്‍ ബസ് കൂലിയും സമഗ്രശിക്ഷാ കേരള നല്‍കിവരുന്നു.  ജില്ലാ പ്രവേശനോത്സവത്തിന്റെ ഭാഗമായി ‘മഴക്കാലം’ എന്ന പേരില്‍ എല്‍പി, യുപി വിഭാഗം കുട്ടികള്‍ക്ക് ചിത്രരചനാമത്സരം സംഘടിപ്പിച്ചു. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം വിദ്യാർഥികൾക്ക‌് ‘എന്റെ സ്കൂള്‍ അനുഭവം’ എന്ന വിഷയത്തില്‍ ഉപന്യാസമത്സരവും  സംഘടിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top