03 August Tuesday

ചിറ്റാറ്റുകര ക്ലസ്റ്ററായി 
പരിഗണിച്ച് നടപടികൾ 
ശക്തിപ്പെടുത്തും: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


കൊച്ചി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലായ ചിറ്റാറ്റുകര പഞ്ചായത്തിനെ ക്ലസ്റ്ററായി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്തുമെന്ന് കലക്ടർ എസ് സുഹാസ്. കോവിഡ് രോഗവ്യാപന സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകനയോഗത്തിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ തെരുവിൽ കഴിയുന്നവർക്ക് വാക്സിൻ നൽകിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 11 പഞ്ചായത്തുകളിൽ ടിപിആർ എട്ടുശതമാനത്തിന്   താഴെയാണ്. 14 പഞ്ചായത്തുകളിൽ ടിപിആർ നിരക്ക് 20നും 30 ശതമാനത്തിനുമിടയിലാണ്. കോവിഡ് രോഗികളുടെ എണ്ണം കൂടുതലായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ ടിപിആർ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇവിടെ 18 വയസ്സിനുമുകളിൽ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി.  ഒരുഘട്ടത്തിൽ ടിപിആർ നിരക്ക് ഉയർന്നിരുന്ന കുമ്പളങ്ങി പഞ്ചായത്തിൽ വാക്സിനേഷൻ ഡ്രൈവ് നടത്തിവരികയാണ്. എറണാകുളം ജനറൽ ഹോസ്പിറ്റൽ, എറണാകുളം മെഡിക്കൽ കോളേജ്, ആലുവ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ഐസിയു സംവിധാനം ശക്തമായി തുടരുന്നുണ്ട്. പിവിഎസ് ആശുപത്രിയിൽ നിലവിൽ 20 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ചികിത്സ അവസാനിപ്പിക്കുന്നതോടെ ഇവിടത്തെ ആരോഗ്യപ്രവർത്തകരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും. 14 ലക്ഷത്തിലധികംപേർ ജില്ലയിൽ വാക്സിൻ സ്വീകരിച്ചു. നിലവിൽ 15 സ്വകാര്യ ആശുപത്രികൾവഴി വാക്സിൻ നൽകുന്നുണ്ടെന്നും കലക്ടർ യോഗത്തിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top