30 May Saturday

അരലക്ഷം മാസ്‌കുമായി കോരാമ്പാടം ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020


വരാപ്പുഴ
കോരാമ്പാടം സർവീസ് സഹകരണ ബാങ്ക്‌ കോവിഡ്–-19 പ്രതിരോധത്തിന്‌ മാസ്‌കുകൾ തയ്യാറാക്കുന്ന യൂണിറ്റ് ആരംഭിച്ചു. 50,000 മാസ്‌കുകൾ തയ്യാറാക്കി ജില്ലാ ഭരണാധികാരികൾക്ക്‌ കൈമാറുകയാണ്‌ ലക്ഷ്യം. ഇതിനാവശ്യമായ അണുവിമുക്തമായ സാമഗ്രികൾ ബാങ്ക് ശേഖരിച്ചു. 20 തയ്യൽ മെഷീനുകളിൽ 50 സ്ത്രീകളാണ് ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.

കടമക്കുടി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഒരു ഡസൻ കൈ കഴുകാനുള്ള കിയോസ്‌കുകളും ബാങ്ക് ആരംഭിച്ചതായി പ്രസിഡന്റ്‌ ഹരോൾഡ് നിക്കോൾസൺ അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top