19 September Thursday

പ്രളയക്കാഴ്‌‌ചകൾ ക്യാമറയിൽ പതിഞ്ഞപ്പോൾ

സ്വന്തം ലേഖകൻUpdated: Monday Aug 19, 2019

അങ്കമാലി > നാടിന്റെ പ്രളയക്കെടുതി കാഴ്ചകളുടെ പ്രദർശനമൊരുക്കി ഫോട്ടോഗ്രാഫർ റിജോ തുറവൂർ. ബാവാസ് ക്യാം ആർട്സ് സ്റ്റുഡിയോ ഉടമയായ റിജോ 2018  ആഗസ്ത് 16ന് പകർത്തിയ ചിത്രങ്ങളാണ് തുറവൂർ സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ പ്രദർശിപ്പിച്ചത്‌. ഫാ.ജോസഫ് കൊടിയൻ പ്രദർശനം ഉദ്ഘാടനം ചെയ്‌തു.

മുമ്പ്‌ വാർത്താചിത്രങ്ങൾ പകർത്തിയിട്ടുണ്ടെങ്കിലും വൻനാശം വിതച്ച കാഴ്ചകൾ ആദ്യ അനുഭവമാണെന്ന് റിജോ പറഞ്ഞു. ചില ദ്യശങ്ങൾ കണ്ടപ്പോൾ കൈകൾ വിറച്ചെങ്കിലും പിന്നീട് ചിത്രം പകർത്തുകയായിരുന്നു. ബുദ്ധിമുട്ടുകളുണ്ടായെങ്കിലും വരുംനാളുകളിൽ അവ പ്രളയക്കഥകൾ പറയും എന്ന ചിന്തയാണ് ചിത്രങ്ങൾ പകർത്താൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാലടി, കൈപ്പട്ടൂർ, അത്താണി, അങ്കമാലി, തുറവൂർ എന്നിവിടങ്ങളിലെ പ്രളയദൃശ്യങ്ങളാണ്‌ പകർത്തിയത്‌. കുഞ്ഞുങ്ങളെ മാറോടുചേർത്ത് പൊട്ടിക്കരയുന്ന അമ്മമാർ, വലിയ വെള്ളക്കെട്ടിൽനിന്ന്‌ കുടുംബങ്ങളുടെ രക്ഷപ്പെടൽ, പ്രളയത്തിനിടെ കൈ ഒടിഞ്ഞ വയോധികയെ ആംബുലൻസിൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌, വലിയ തോതിൽ വെള്ളം കയറിയ വീടുകൾ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top