15 May Saturday
ആലുവ ജില്ലാ ആശുപത്രിയിൽ 
പുതിയ കോവിഡ് ബ്ലോക്ക് സജ്ജമാകുന്നു

ജില്ലയിൽ കോവിഡ്‌ വ്യാപനം രൂക്ഷം ; 2000 കടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021കൊച്ചി
ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2187 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച വ്യാപകമായി നടത്തിയ കോവിഡ് പരിശോധനയിലാണ്‌  ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്.  രണ്ട് ആരോഗ്യ പ്രവര്‍ത്തകരും മൂന്ന്  പൊലീസ് ഉദ്യോഗസ്ഥരും അതിഥിത്തൊഴിലാളിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനും സംസ്ഥാനത്തിന് പുറത്തുനിന്ന്‌ എത്തിയ 15 പേരും ഉള്‍പ്പെടെയാണിത്. 2112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 327 പേര്‍ കോവിഡ് മുക്തരായി. ഇതോടെ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,994 ആയി. 

തൃക്കാക്കര (104), കളമശേരി (79), തൃപ്പൂണിത്തുറ (69), പള്ളിപ്പുറം (60), ശ്രീമൂലനഗരം (59), എടത്തല (54), പള്ളുരുത്തി (45), മഴുവന്നൂര്‍ (44), വെങ്ങോല (41),  കടുങ്ങല്ലൂര്‍ (40), വരാപ്പുഴ (39), കടവന്ത്ര (38), ചെങ്ങമനാട്, ഫോര്‍ട്ടുകൊച്ചി (35 വീതം),  നെടുമ്പാശേരി (33), ഇടക്കൊച്ചി (32), പാലാരിവട്ടം (30), ചേരാനല്ലൂര്‍, വടവുകോട്, വൈറ്റില (28 വീതം),  ആലങ്ങാട്, കീഴ്മാട് (27 വീതം), ആലുവ, തോപ്പുംപടി, രായമംഗലം, വടക്കേക്കര (26 വീതം), കലൂര്‍, കീരമ്പാറ, ചൂര്‍ണിക്കര (24 വീതം), കവളങ്ങാട്, കുമ്പളം, പായിപ്ര (23 വീതം), അങ്കമാലി, പനയപ്പിള്ളി, മരട് (22 വീതം), ഇടപ്പള്ളി, എറണാകുളം സൗത്ത്, നോര്‍ത്ത് പറവൂര്‍ (20 വീതം), കുമ്പളങ്ങി (19), ഏഴിക്കര, കൂവപ്പടി (18 വീതം), എടക്കാട്ടുവയല്‍, എളങ്കുന്നപ്പുഴ, കടമക്കുടി, കിഴക്കമ്പലം, മുണ്ടംവേലി (17 വീതം), ചേന്ദമംഗലം, പിറവം (16 വീതം), കുന്നുകര, നെല്ലിക്കുഴി, വെണ്ണല (15 വീതം), ചെല്ലാനം, ഞാറക്കല്‍, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, മൂവാറ്റുപുഴ (14 വീതം), എളമക്കര, പോണേക്കര (13 വീതം), ഉദയംപേരൂര്‍, കാഞ്ഞൂര്‍, കോട്ടുവള്ളി, ചിറ്റാറ്റുകര, തേവര, പെരുമ്പാവൂര്‍, മാറാടി (12 വീതം), കരുമാലൂര്‍, കോതമംഗലം, പാമ്പാക്കുട, പിണ്ടിമന, പൈങ്ങോട്ടൂര്‍, മുളന്തുരുത്തി (11 വീതം), ആയവന, ഏലൂര്‍, കറുകുറ്റി, കുന്നത്തുനാട്, പച്ചാളം, പനമ്പിള്ളിനഗര്‍, പല്ലാരിമംഗലം, മട്ടാഞ്ചേരി (10 വീതം),  ആമ്പല്ലൂര്‍, എറണാകുളം നോര്‍ത്ത്, നായരമ്പലം, അശമന്നൂര്‍, തിരുവാണിയൂര്‍, പാറക്കടവ്, വാരപ്പെട്ടി (എട്ടുവീതം), ഐക്കരനാട്, ഒക്കല്‍, കല്ലൂര്‍ക്കാട്, പുത്തന്‍വേലിക്കര, പൂതൃക്ക, വേങ്ങൂര്‍ (ഏഴുവീതം), അയ്യമ്പുഴ, കുട്ടമ്പുഴ, പൂണിത്തുറ, മഞ്ഞള്ളൂര്‍, മണീട്, മുളവുകാട്, വടുതല, വാളകം (ആറുവീതം), ആവോലി, ഇലഞ്ഞി, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചോറ്റാനിക്കര, തുറവൂര്‍, പെരുമ്പടപ്പ് (അഞ്ചുവീതം) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍.

വീടുകളില്‍ 2491 പേര്‍കൂടി നിരീക്ഷണത്തിലായി. 90 പേരെ ഒഴിവാക്കി. ആകെ 28,227 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 11,305 സാമ്പിളുകള്‍കൂടി കോവിഡ് പരിശോധനയ്ക്ക് അയച്ചു.

 

ആലുവ ജില്ലാ ആശുപത്രിയിൽ 
പുതിയ കോവിഡ് ബ്ലോക്ക് സജ്ജമാകുന്നു
കോവിഡ്  ബാധിച്ച ഗർഭിണികൾക്ക് പ്രസവസൗകര്യം ഉൾപ്പെടെ ഒരുക്കി ആലുവ ജില്ലാ ആശുപത്രിയിലെ പുതിയ കോവിഡ് ബ്ലോക്ക്‌ സജ്ജമാകുന്നു. പ്രസവ,- പ്രസവാനന്തര ചികിത്സയ്ക്കായി 60 പേർക്കുള്ള കിടക്കകൾ പുതിയ ബ്ലോക്കിലെ ഒന്നാംനിലയിൽ തയ്യാറാകുന്നുണ്ട്‌. കലക്ടർ എസ് സുഹാസ് ആശുപത്രി സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.

ആലുവ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും വാർഡാണ് കോവിഡ് ബ്ലോക്കായി മാറ്റിയത്. നിലവിൽ എ കാറ്റഗറിയിൽപ്പെട്ട അഞ്ചുപേരാണ് ഇവിടെ ചികിത്സയിലുള്ളത്. ശീതീകരണ സംവിധാനത്തോടെ എട്ട്‌ കിടക്കകൾ ഇടാവുന്ന അഞ്ച്‌ മുറികളാണ് തീവ്രപരിചരണ വിഭാഗത്തിനായി തയ്യാറാക്കിയിട്ടുള്ളത്. മേജർ ഓപ്പറേഷൻ തിയറ്ററും മൈനർ ഓപ്പറേഷൻ തിയറ്ററും ഒരുക്കിയിട്ടുണ്ട്. രണ്ട്‌ ഡയാലിസിസ് യന്ത്രങ്ങളുമുണ്ട്‌. 

ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ 80 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ, സിവിൽ ജോലികൾ പൂർത്തീകരിച്ചു. 50 ലക്ഷം രൂപ ദേശീയ ആരോഗ്യദൗത്യവും 30 ലക്ഷം രൂപ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമാണ് നൽകിയത്. 20 ലക്ഷം രൂപ ജനറേറ്ററിനുവേണ്ടി ജില്ലാ പഞ്ചായത്ത്  നൽകി.

സൂപ്രണ്ട് ഡോ. പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ്‌ വിവിധ പ്രവൃത്തികൾ പൂർത്തിയാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top