30 November Monday

പാലാരിവട്ടം മേൽപ്പാലം : മൂന്നാം സ്പാനിലെ ഗര്‍ഡറുകള്‍ ഭാഗികമായി പൊളിച്ചുനീക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


കൊച്ചി
പാലാരിവട്ടം മേൽപ്പാലത്തിലെ മൂന്നാം സ്പാനിലെ ഗർഡറുകൾ ഭാഗികമായി പൊളിച്ചുനീക്കി. ബുധനാഴ്ചയാണ്  പൊളിച്ചുതുടങ്ങിയത്. ഇടയ്ക്കിടെ മഴ പെയ്യുന്നത് ജോലിയെ സാരമായി ബാധിക്കുന്നുണ്ട്. ശനിയാഴ്ചയും ഈ സ്പാനിലെ ഗർഡറുകൾതന്നെയാകും പൊളിക്കുന്നത്. പതിനേഴ്‌ സ്പാനുകളാണ് ആകെ പൊളിക്കേണ്ടത്. ഇതിൽ രണ്ടെണ്ണം പൂർണമായും നീക്കി.

ഗർഡറുകൾ പിയർക്യാപിനുമുകളിൽ ചേരുന്ന ഡയഫ്രം വാളുകൾ മുറിച്ചുമാറ്റാനുണ്ട്. ഇതിനുശേഷം തൂണുകൾ ബലപ്പെടുത്തുന്ന കോൺക്രീറ്റ് ജാക്കറ്റിങ്  തുടരും. തൂണുകൾ ബലപ്പെടുത്തുന്നതും സ്പാനുകൾ പൊളിക്കുന്നതും സമാന്തരമായി നടക്കും. 

ഒരു ഗർഡർ പൊളിച്ചുമാറ്റാൻ രണ്ടര മണിക്കൂർ വേണം. പൊളിക്കുന്ന ഗർഡർ  മുറിച്ച് കഷണങ്ങളാക്കും. ഇത് അതത്‌ ദിവസംതന്നെ ഡിഎംആർസിയുടെ മുട്ടം യാർഡിലേക്ക് മാറ്റും. പുതിയ ഗർഡറുകളുടെ നിർമാണം മുട്ടം യാർഡിൽ ഉടൻ ആരംഭിക്കും. എട്ടുമാസംകൊണ്ട് പാലം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top