ആലുവ
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവത്തിന് ആലുവ യുസി കോളേജിൽ തുടക്കം. മൂന്നുദിവസത്തെ പുസ്തകോത്സവം കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം വി നാരായണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ പി രാമചന്ദ്രൻ അധ്യക്ഷനായി. ‘സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ’ എന്ന വിഷയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ പ്രഭാഷണം നടത്തി. മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ് ചിത്രമെഴുത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, സെക്രട്ടറി എം ആർ സുരേന്ദ്രൻ, യുസി കോളേജ് പ്രിൻസിപ്പൽ ഡോ. എം ഐ പുന്നൂസ്, എസ് എ എം കമാൽ, കെ രവിക്കുട്ടൻ എന്നിവർ സംസാരിച്ചു. എ സി ഗോവിന്ദന്റെ സമ്പൂർണ കൃതികൾ, ജോൺ ഫെർണാണ്ടസിന്റെ വൃത്തം പതിനൊന്ന് കോൽ, എം പി ജോസഫിന്റെ ബാലകവിതാ സമാഹാരം എന്നിവ പ്രകാശിപ്പിച്ചു. ദേശാഭിമാനി, ചിന്ത, ഡിസി, കറന്റ്, എൻബിഎസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബുക് മാർക്ക്, സമത തുടങ്ങി 130 സ്റ്റാളുകളുണ്ട്.
ബുധൻ രാവിലെ 10ന് ലൈബ്രേറിയൻ സംഗമം, കവിതയും കഥാപാത്രവും, ഭരണഘടനയുടെ ദർശനം എന്നിവയുണ്ടാകും. കവി ഡോ. രാവുണ്ണി പങ്കെടുക്കും. വ്യാഴാഴ്ച സമാപനസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..