25 May Monday

ഇന്ധന വിലവർധന: ആൾക്കൂട്ടമില്ലാതെ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020


കൊച്ചി
കോവിഡ്–-19 പ്രതിസന്ധിക്കിടെ രാജ്യത്ത്‌ ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ പെട്രോൾ പമ്പുകൾക്ക്‌ മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ജില്ലയിലെ 300 കേന്ദ്രങ്ങളിൽ "ആൾക്കൂട്ടമില്ലാതെ ആയിരങ്ങൾ പ്രതിഷേധിക്കുന്നു' പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രവർത്തകർ ബാനർ ഉയർത്തിപ്പിടിച്ച്‌ പ്രതിഷേധിച്ചു. എറണാകുളം നോർത്ത്‌ പെട്രോൾ പമ്പിന്‌ മുന്നിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരം സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ. പ്രിൻസി കുര്യാക്കോസ്, സെക്രട്ടറി അഡ്വ. എ എ അൻഷാദ് എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top