16 July Tuesday

സിയാൽ സൗരോർജ വൈദ്യുതി സബ്റ്റേനവഷൻ തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


നെടുമ്പാശേരി
സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സൗരോർജ പദ്ധതിക്ക് മാത്രമായി പുതിയ വൈദ്യുതി സബ്സ്റ്റേഷൻ നിർമിച്ചു. 16 കോടി രൂപ ചെലവിട്ട് പണികഴിപ്പിച്ച പദ്ധതി സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ ഉദ്ഘാടനംചെയ്തു. 

സൗരോർജ പ്ലാന്റുകളിൽനിന്നുള്ള വൈദ്യതി കെഎസ്ിഇബി ഗ്രിഡിലേക്ക് നൽകാനും ആവശ്യമുള്ളപ്പോൾ ഗ്രിഡിൽനിന്ന് തിരിച്ചെടുക്കാനും നേരത്തെ ഒരു സബ്റ്റേഘാഷൻ ആണ് ഉപയോഗിച്ചിരുന്നത്. സൗരോർജ സ്ഥാപിതശേഷി വർധിച്ചതോടെ ഇതു മതിയാകാതെവന്നു. തുടർന്നാണ്ബ പ്രത്യേക 110 കെവി സബ്റ്റേയൻഷൻ സ്ഥാപിച്ചത്. രാത്രിയിലുൾപ്പെടെ സൗരോർജം ലഭ്യമല്ലാത്ത സമയത്ത് പഴയ സബ്സ്റ്റേഷൻ വഴിയാകും ഗ്രിഡിൽനിന്ന് വിമാനത്താവളത്തിലേക്ക് വൈദ്യുതി ലഭ്യമാക്കുക.  
സബ്സ്റ്റേഷന്റെ രൂപകൽപ്പന സിയാൽ ഇലക്ട്രി ക്കൽ വിഭാഗമാണ് നിർവഹിച്ചത്. നിലവിൽ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി. പ്രതിദിനം ശരാശരി 1.63 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവ ഉൽപ്പാദിപ്പിക്കുന്നുണ്ട്.

ഉപഭോഗം 1.53 ലക്ഷം യൂണിറ്റും. പ്രതിവർഷം 36 കോടി രൂപയാണ് വൈദ്യുതി ബിൽ ഇനത്തിൽ സിയാൽ ലാഭിക്കുന്നത്. ടെൽക് മാനേജിങ് ഡയറക്ടർ ബി പ്രസാദ്, എയർപോർട്ട് ഡയറക്ടർ എ സി കെ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ എം ഷബീർ, സിഎഫ്ഒ സുനിൽ ചാക്കോ, ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ് പൈ, കൺസൾട്ടന്റ് രാജൻ ബാബു എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top