19 February Wednesday

സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019


പെരുമ്പാവൂർ
സരിഗയുടെ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം ഫാസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സിനിമ, നാടക അഭിനേത്രിയും സംസ്ഥാന അവാർഡ് ജേത്രിയുമായ പൗളി വത്സൻ ഉദ്ഘാടനം ചെയ്തു. എം കെ രാധാകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന നാടക അവാർഡ് ജേതാവ് വത്സൻ നിസരിയെ അനുമോദിച്ചു. ഷാജി സരിഗ, ബാബു കാഞ്ഞിരക്കോട്ടിൽ, ദേവദത്ത് ഷാജി എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘നമ്മളിൽ ഒരാൾ നാടകം’ അരങ്ങേറി.  തിങ്കളാഴ്ച തിരുവനന്തപുരം ഒരുമ ‘ചെറിയ കുടുംബവും വലിയ മനുഷ്യരും’ അവതരിപ്പിക്കും. നാടകോത്സവം 26ന് സമാപിക്കും.


പ്രധാന വാർത്തകൾ
 Top