11 August Thursday

ജില്ലാ ഒളിമ്പിക്‌ അത്‌ലറ്റിക്‌സ് : നായരമ്പലം ബിവിഎച്ച്എസിനും 
കോതമംഗലം എംഎക്കും ഓവറോള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കോതമംഗലം എംഎ കോളേജിലെ ഗായത്രി ശിവകുമാർ ഹൈജമ്പിൽ സ്വർണം നേടുന്നു ഫോട്ടോ സുനോജ് നൈനാന്‍ മാത്യു


കൊച്ചി
ജില്ലാ ഒളിമ്പിക്‌ അത്‌ലറ്റിക്‌സിൽ പുരുഷ വിഭാഗത്തിൽ കോതമംഗലം മാർ അത്തനാസിയോസ് സ്‌പോർട്‌സ്‌ അക്കാദമിയും വനിതാ വിഭാഗത്തിൽ നായരമ്പലം ബിവിഎച്ച്‌എസും ഓവറോൾ കിരീടം നേടി. ഇരുവർക്കും 76 പോയിന്റ്‌ വീതം ലഭിച്ചു. പുരുഷ വിഭാഗത്തിൽ നായരമ്പലം ബിവിഎച്ച്എസ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് സ്‌പോർട്‌സ്‌ അക്കാദമി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വനിതാ വിഭാഗത്തിൽ  എംഎ സ്‌പോർട്‌സ്‌ അക്കാദമി, സെന്റ് പീറ്റേഴ്‌സ് കോളേജ് സ്‌പോർട്‌സ്‌ അക്കാദമി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരങ്ങൾ ശനിയാഴ്‌ച സമാപിക്കും. ആർച്ചറി, ജൂഡോ, ഹാൻഡ്‌ബോൾ, ടേബിൾ ടെന്നിസ് മത്സരങ്ങൾ സമാപനദിവസം നടക്കും. ഞായറാഴ്ച കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
 
അത്‌ലറ്റിക്‌സ്‌ വനിതാ 
വിഭാഗം വിജയികൾ
100 മീറ്റർ: -വി എസ്‌ ഭവിക, 200 മീറ്റർ: - ആൻ തെരേസാ ടൈറ്റസ്, 400 മീറ്റർ:- റിയ ഹെലൻ ജോ,  800 മീറ്റർ: - സായൂജ്യ സത്യൻ,  1500 മീറ്റർ: -ആൻ തെരേസാ ടൈറ്റസ്,  5000 മീറ്റർ: സായൂജ്യ സത്യൻ, 100 മീറ്റർ ഹർഡിൽസ്:- റിപ മേരി പോൾ, ട്രിപ്പിൾ ജമ്പ്‌-: ഗായത്രി ശിവകുമാർ, ഹൈ-ജമ്പ്‌: - ഗായത്രി ശിവകുമാർ

പുരുഷവിഭാഗം
100 മീറ്റർ, 200 മീറ്റർ: കെ എം- മുഹമ്മദ് ഷനൂബ്, 400 മീറ്റർ: എൻ എം- മനു റോഷൻ, 800 മീറ്റർ-: എം അഖിൽ, 1500 മീറ്റർ-: അക്ഷയ് വർഗീസ്, 5000 മീറ്റർ: - ദീപക് മാത്യു വർഗീസ്, 10000 മീറ്റർ:- ആന്റണി വർഗീസ്, 110 മീറ്റർ ഹർഡിൽസ്:- സരൺ ഷാജി, 400 മീറ്റർ ഹർഡിൽസ്-: ലിയോ ബിജു, ലോങ്- ജമ്പ്‌- : കെ എം ശ്രീകാന്ത്, ട്രിപ്പിൾ ജമ്പ്‌: - ആകാശ് എം വർഗീസ്, ഹൈ-ജമ്പ്‌: -റോഷിത് ബാബു.

ഗുസ്തി മത്സര 
വിജയികള്‍ 
പുരുഷൻമാർ
 57 കിലോ-: ജോബ്‌സൺ തോമസ്, 65 കിലോ: എം ഐ- നിയാസ്, 74 കിലോ: ബി എസ്‌- റെനിഷ്, 86 കിലോ: പി എൻ - മുഹമ്മദ് മിസ്വാൻ, 97 കിലോ-: എം ആർ വാജിദ്, 125 കിലോ: സി ജെ- ദിജോഷ്.

വനിതകൾ
 50 കിലോ:- ഗ്ലോറിയ സിബു ചാർലി, 53 കിലോ-: എ എസ്‌ അശ്വതി, 57 കിലോ- ഫെമിയ റോസ്, 62 കിലോ- മഹിമ മനോജ്, 68 കിലോ- ദീന ബോണി, 76 കിലോ-: ഇ എസ്‌  സോണിമോൾ. ഗ്രീക്കോ റോമൻ 60 കിലോ:- സനത് സെബാസ്റ്റ്യൻ, 67 കിലോ:- പീറ്റർ രാഹുൽ, 87 കിലോ: ഇ ബി ശാഹിദ്, 77 കിലോ-: വി കെ അബ്ദുൾ മാലിക്, 97 കിലോ: സി യു- ശിഹാബ് റഹ്‌മാൻ, 130 കിലോ: കെ കെ- യദു കൃഷ്ണൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top