കാക്കനാട്
ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. 63,000 ആരോഗ്യപ്രവർത്തകർക്കാണ് 16ന് കുത്തിവയ്പ് ആരംഭിക്കുക. മുന്നൊരുക്കം അവലോകനം ചെയ്യാൻ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല കർമസമിതി യോഗം ചേർന്നു.
എറണാകുളം ജനറൽ ആശുപത്രി, പിറവം താലൂക്കാശുപത്രി , ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം, കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രം, ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. മെഡിക്കൽ കോളേജ് എറണാകുളം, ആസ്റ്റർ മെഡ്സിറ്റി കൊച്ചി, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, എംഒഎസ്സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, എറണാകുളം ഗവ. ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, കടവന്ത്ര നഗര ആരോഗ്യകേന്ദ്രം എന്നീ 12 വാക്സിനേഷൻ സൈറ്റുകളാണ് സജ്ജീകരിച്ചത്. നൂറുപേർക്കുവീതം 12 സെന്ററുകളിലായി 1200 പേർക്കാണ് ഒരുദിവസം വാക്സിൻ നൽകുക.
ജില്ലാ മെഡിക്കൽ ഓഫീസിൽ ആയിരിക്കും കോവിഡ് വാക്സിനേഷൻ കൺട്രോൾ റൂം. ഫോൺ: 9072303861. രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്റെ വിവരശേഖരണം ശനിയാഴ്ച ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..