22 September Tuesday

പ്രളയം നേരിടാൻ ‘ഡ്രം റാഫ്‌റ്റ്‌’

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


പറവൂർ
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി നഗരസഭയും അഗ്‌നിശമനസേനയും എട്ടാംവാർഡിലെ സൗഹൃദ കൂട്ടായ്മയും ചേർന്നു സജ്ജമാക്കുന്ന ‘ഡ്രം റാഫ്റ്റ്’നിർമാണം പുരോഗമിക്കുന്നു. വെള്ളം പൊങ്ങിയാൽ ആളുകളെ മാറ്റുന്നതിനായി രണ്ട് ഡ്രം റാഫ്റ്റുകളാണ്‌ തയ്യാറാക്കുന്നത്.

ബോട്ടിന്റെ മാതൃകയിൽ, പൈപ്പ് വെൽഡ് ചെയ്ത്‌ പ്ലാറ്റ്ഫോം നിർമിച്ച്‌ അടിയിൽ ഡ്രം ഘടിപ്പിച്ചാണ്‌ ജലയാനം നിർമിക്കുക. ചുറ്റും കൈവരി ഘടിപ്പിക്കും. ആളുകളെ കയറ്റിനിർത്തി തുഴഞ്ഞുകൊണ്ടുപോകാനും തള്ളിക്കൊണ്ടുപോകാനും കഴിയും.

നിർമാണത്തിന്‌  ആവശ്യമായ ഡ്രമ്മുകൾ സൗഹൃദ കൂട്ടായ്മ നൽകി. നേരത്തെ, അഗ്‌നിശമനസേന സ്വന്തം നിലയിൽ ഒരു ‘ഡ്രം റാഫ്റ്റ്’ നിർമിച്ചിരുന്നു. നഗരസഭ അധികൃതർ ആവശ്യപ്പെട്ടതിനാൽ ഫയർസ്റ്റേഷൻ ഓഫീസർ വി ജി റോയിയുടെ നേതൃത്വത്തിലാണ്  നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top