23 September Wednesday

സിറ്റി ഗ്യാസ് പദ്ധതി : 14,450 കണക്‌ഷൻ നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


തിരുവനന്തപുരം
എറണാകുളം നഗരത്തിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡിലൂടെയുളള പൈപ്പ് ലൈൻ പൂർത്തിയായാലുടൻ 14,450 കണക്‌ഷൻ നൽകും. പദ്ധതിയുടെ പുരോഗതി വലിയിരുത്തി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ പുതിയ ടീമിനെ കണ്ടെത്തി പ്രവർത്തനം ഊർജിതമാക്കണമെന്നും ജില്ലാഭരണ സംവിധാനം എല്ലാ സഹായവും നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പരാതികൾ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ ഉണ്ടാകണം. റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാൽ അത് പുനഃസ്ഥാപിക്കാനുള്ള കാര്യങ്ങൾ കരാറിന്റെ ഭാഗമായിത്തന്നെ രേഖാമൂലം ഉറപ്പുവരുത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാസംതോറും റിവ്യൂ നടത്തണമെന്നും നിർദേശം നൽകി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top