23 September Wednesday

കുന്നത്തുനാട്ടിൽ 38 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


കോലഞ്ചേരി
കുന്നത്തുനാട്ടിൽ വിവിധ മേഖലകളിലായി ഏഴുപേർക്കും രണ്ട് കമ്പനികളിലായി 31 പേർക്കും കോവിഡ്. മണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ട അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധനാഫലം ബുധനാഴ്ച പോസിറ്റീവായി. കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോടുള്ള വ്യവസായിക്കും ഭാര്യക്കും പട്ടിമറ്റം സ്വദേശികളായ പന്ത്രണ്ടുവയസ്സുകാരനും മുപ്പതുകാരിയായ അമ്മയ്‌ക്കും രോഗം സ്ഥിരീകരിച്ചു. ഏഴാംവാർഡിലെ ഒരുഭാഗം മൈക്രോ കണ്ടെയ്‌ൻമെന്റ് സോണാക്കാൻ ശുപാർശ നൽകി. പട്ടിമറ്റത്തിനടുത്ത് സ്വകാര്യ കമ്പനിയിലെ 17 പേർക്ക് രോഗബാധയുണ്ട്‌. തിരുവാണിയൂർ പഞ്ചായത്തിലെ സ്വകാര്യ കമ്പനിയിലെ 53 പേരെ പരിശോധിച്ചതിൽ 14 പേർക്ക് രോഗബാധ കണ്ടെത്തി. കമ്പനി താൽക്കാലികമായി അടപ്പിച്ചു. കിഴക്കമ്പലത്ത് ഒരാൾക്ക് പോസിറ്റീവായി. പത്തിൽ താഴെ മാത്രമാണ് സമ്പർക്കം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top