24 August Saturday

അഴിമതിക്കാർക്ക‌് താക്കീതായി എൽഡിഎഫ‌് പ്രക്ഷേ‌ാഭം

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019


കൊച്ചി
പാലാരിവട്ടം മേൽപ്പാലം അഴിമതിക്ക് ഉത്തരവാദിയായ ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ്ക്കുക, അഴിമതിക്ക് കാരണക്കാരായ എല്ലാ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാലാരിവട്ടത്ത് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 17–-ാംദിവസത്തെ സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം മേൽപ്പാലം പൊതുമരാമത്തുവകുപ്പിനെക്കൊണ്ട് പണിയിപ്പിക്കാനും അതുവഴി അഴിമതി നടത്താനും ഇബ്രാഹിംകുഞ്ഞ് ദീർഘകാലപദ്ധതി തയ്യാറാക്കിയതായി അദ്ദേഹം പറഞ്ഞു. ജൻറം പദ്ധതിയിൽ ഉൾപ്പെടുത്തി പാലാരിവട്ടം മേൽപ്പാലം നിർമിക്കാൻ കൊച്ചിൻ കോർപറേഷൻ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ, അതിനെ അന്ന് പൊതുമരാമത്തുവകുപ്പ് എതിർത്തിരുന്നതായും മണിശങ്കർ പറഞ്ഞു.  

സിപിഐ മണ്ഡലം സെക്രട്ടറി കെ വി രാമചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം  ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എം പി പത്രോസ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ എൻ സുഗതൻ, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി വി എ  സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി എസ് പീതാംബരൻ, യേശുദാസ് പറപ്പിള്ളി, ജില്ലാപഞ്ചായത്ത‌് അംഗങ്ങളായ അഡ്വ. ടി വി അനിത, എൻ അരുൺ, ടി എം ശശി, പി കെ തിലകൻ, കെ എ മസൂദ് തുടങ്ങിയവർ സംസാരിച്ചു.

ശനിയാഴ്ച സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം കെ ജെ ജേക്കബ് ഉദ്ഘാടനം ചെയ്യും.


പ്രധാന വാർത്തകൾ
 Top