28 September Monday

കർഷക പോരാട്ടങ്ങൾക്ക്‌ കരുത്തേകി കെഎസ്‌കെടിയു സമ്മേളനത്തിന്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020


തൃപ്പൂണിത്തുറ
ഭൂസമരത്തിന്റെ അമ്പതാം വാർഷികത്തിന്റെ സ്മരണ ഉണർത്തി ഇരുപത്തിരണ്ടാമത് കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം. സംഘപരിവാറിന്റെ വർഗീയ അജൻഡകൾക്ക് തകർക്കാനാകുന്നതല്ല കർഷക തൊഴിലാളികളുടെ സമരവീര്യമെന്ന്‌ ഇരുമ്പനത്ത്‌ സി വി ഔസേഫിന്റെ നാമധേയത്തിലുള്ള പൊതുസമ്മേളന നഗരിയിലെത്തിയ അയ്യായിരത്തിലധികം കർഷക തൊഴിലാളികൾ ഒരുമിച്ചു പ്രഖ്യാപിച്ചു. മൂന്നുദിവസമായി ചേർന്ന സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പൊതുസമ്മേളനത്തിലേക്ക്‌ ജില്ലയിലെ തൊഴിലാളികൾ ചെറുറാലികളായി എത്തിച്ചേർന്നു. സ്വകാര്യവൽക്കരണത്തിനും വർഗീയവൽക്കരണത്തിനുമെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന തീരുമാനമെടുത്താണ്‌ സമ്മേളനം പിരിഞ്ഞത്‌.

പൊതുസമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എം കെ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ സ്വാഗതം പറഞ്ഞു. എം സ്വരാജ് എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവംഗം എം പി പത്രോസ്, വി എം ശശി,  സോമ പുരുഷോത്തമൻ, ടി കെ വത്സൻ, ടി ഐ ശശി, ടി എൻ മോഹനൻ, കെ പി അശോകൻ, പി കെ സുബ്രഹ്മണ്യൻ, എൻ എസ് സജീവൻ, കെ ഇന്ദിര, സി എൻ സുന്ദരൻ, പി വാസുദേവൻ, കെ ടി തങ്കപ്പൻ എന്നിവർ സംസാരിച്ചു. യു കെ പീതാംബരൻ നന്ദി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top