08 December Sunday

സിഐടിയു പതാകദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


കൊച്ചി
സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ആവേശം പകർന്ന്‌ പതാകദിനം ആചരിച്ചു. തിങ്കളാഴ്‌ച രാവിലെ തൊഴിലാളികേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും രക്തപതാക ഉയർത്തി. 18,19 തീയതികളിൽ പെരുമ്പാവൂരിലാണ്‌ ജില്ലാ സമ്മേളനം.

അമ്പലമുകളിൽ സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ ദേശാഭിമാനി ന്യൂസ്‌ പേപ്പർ എംപ്ലോയീസ്‌ യൂണിൻ സംസ്ഥാന ട്രഷറർ യശോദ പ്രിയദർശിനി പതാക ഉയർത്തി. അമ്പലമേട് ഫാക്ടിലും എരൂർ ആസാദ് സ്റ്റാന്റിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം പി ഉദയൻ പതാക ഉയർത്തി. പതാകദിനം കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ കൊച്ചി ഏരിയ കമ്മിറ്റി ആചരിച്ചു. ഐലന്റിൽ യൂണിയൻ ഏരിയ സെക്രട്ടറി എം കെ അഭി പതാക ഉയർത്തി.

ഫോർട്ട് കൊച്ചി സൗത്തിൽ ബി ഹംസ, മുണ്ടംവേലിയിൽ കെ.എ എഡ്‌വിൻ, നേവൽ ബേയ്സിൽ വി സി ബിജു, വാത്തുരുത്തിയിൽ വിപിൻ രാജ്,തോപ്പുംപടിയിൽ കെ പി പ്രതാപൻ, പനയപ്പള്ളിയിൽ കെ ജെ സാജു, മട്ടാഞ്ചേരിയിൽ എം എ താഹ, ഫോർട്ട്കൊച്ചിയിൽ മുഹമ്മദ് അബ്ബാസ്, മൂലംങ്കുഴിയിൽ കെ എൽ സേവ്യർ എന്നിവരും പതാക ഉയർത്തി. ഫിഷറീസ് ഹാർബറിൽ വി എം യൂസഫ് പതാക ഉയർത്തി. കെപിബികെപിസി പൂളിൽ കെ കെ സിയാദ്, കൊച്ചങ്ങാടിയിൽ പി എ റഷീദ്, ഫോർട്ട് കൊച്ചിയിൽ എം എ അൻവർ, ക്ഷേമ ബോർഡിൽ കെ കെ കോയ, മലബാർ എംപ്ലോയിസിൽ യൂണിയൻ എ സി ജോസഫ് എന്നിവർ പതാക ഉയർത്തി.  മട്ടാഞ്ചേരി ഹാൾട്ടിൽ കെ വി രാഘവൻ പതാക ഉയർത്തി.
 


പ്രധാന വാർത്തകൾ
 Top