28 September Wednesday

ചോയ്സ് സ്കൂൾ സമരം 
ഒരുവർഷം പിന്നിടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

പിരിച്ചുവിട്ട തൊഴിലാളികളുടെ സമരം ഒരുവർഷം പിന്നിട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിനുമുന്നിൽ സമരക്കാർ കഞ്ഞിവച്ചു പ്രതിഷേധിക്കുന്നു


തൃപ്പൂണിത്തുറ
സ്വകാര്യ മാനേജ്മെന്റുകളുടെ കണ്ണിൽ ചോരയില്ലാത്ത തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ നേർസാക്ഷ്യമായി ചോയ്സ് സ്കൂൾ ജീവനക്കാരുടെ സമരത്തിന് ഒരുവർഷം പിന്നിടുന്നു.ചോയ്സ് സ്കൂളിൽനിന്ന്‌ ഒരുകാരണവും കൂടാതെ പിരിച്ചുവിട്ട 35 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ കേരള അൺഎയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ്‌ സ്റ്റാഫ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ്‌ 366 ദിവസമായി സത്യഗ്രഹസമരം നടത്തിവരുന്നത്.
പിരിച്ചുവിട്ട തൊഴിലാളികളും കുടുംബാംഗങ്ങളും ചോയ്സ് സ്കൂളിനുമുന്നിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് മധുസൂദനൻ, കെ കെ മോഹനൻ, യൂണിറ്റ് സെക്രട്ടറി എസ് എസ് ആദർശ് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ആർ രഞ്ജിത് അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top