12 November Tuesday

സുഹൃത്തിനൊപ്പം പരാതി കൊടുക്കാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


പള്ളുരുത്തി
സുഹൃത്തിനൊപ്പം പരാതി കൊടുക്കാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. കുമ്പളങ്ങി ചക്യാമറി വീട്ടിൽ ഡെൻസിൽ ജൂഡാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.  തിങ്കളാഴ‌്ച ഡെൻസിലിന്റെ സുഹൃത്ത്  ബൈജു തോമസിനെ ഗുണ്ടാസംഘം മർദിച്ചിരുന്നു. ബൈജു ഡെൻസിലിനെ ഫോണിൽവിളിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന‌് കുമ്പളങ്ങി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ബൈജുവിനെ പ്രവേശിപ്പിച്ചു.

ഇയാളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ട് പൊലീസുകാർ വന്ന് ബൈജുവിനെ തല്ലിയ രണ്ടുപേരെ കിട്ടിയെന്നും സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടത്. ഡെൻസിൽ ബൈക്കിലാണ് കുമ്പളങ്ങി സ്റ്റേഷനിലേക്ക് പോയത്. ചെന്നയുടൻ ബൈക്കിന്റെ താക്കോൽ വാങ്ങിയ ശേഷം പൊലീസ് വാഹനത്തിൽ പള്ളുരുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പള്ളുരുത്തിയിൽ എത്തിയയുടൻ യുണിഫോമിലല്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വലിച്ചുതാഴെയിട്ട് ചവിട്ടിയെന്നും മുതുകിൽ ഇടിച്ചെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ ഡെൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന‌് സിപിഐ എം  കുമ്പളങ്ങി നോർത്ത‌് ലോക്കൽസെക്രട്ടറി ജെയ‌്സൻ ടി ജോസ‌് ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top