16 February Saturday

ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻUpdated: Monday Feb 11, 2019

ടി പി രമേശ്‌, കെ കെ നാസർ

ആലുവ > ഒാൾ ഇന്ത്യ ലോയേഴ‌്സ‌് യൂണിയൻ ജില്ലാ സമ്മേളനം ആലുവയിൽ പുളിഞ്ചോട‌് ദേശാഭിവർധിനി ബാങ്ക് ഓഡിറ്റോറിയത്തിൽ മാധ്യമപ്രവർത്തകനും അഴിമതിവിരുദ്ധ പ്രചാരകനുമായ വിനീത് നരേൻ ഉദ‌്ഘാടനംചെയ്തു. അഴിമതി ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വൻ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌്, അഡ്വ. എൻ സി മോഹനൻ, അഡ്വ. ലത തങ്കപ്പൻ, അഡ്വ. തോമസ് എബ്രഹാം, യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രൻ, അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. എൻ മനോജ്കുമാർ, അഡ്വ. സി എം നാസർ തുടങ്ങിയവർ സംസാരിച്ചു. ബാർ കൗൺസിൽ ഭാരവാഹികളായി  തെരഞ്ഞെടുത്ത കെ കെ നാസർ, എൻ മനോജ്‌കുമാർ, കെ എൻ അനിൽകുമാർ എന്നിവരെയും മുതിർന്ന അഭിഭാഷകൻ കെ കെ  ജോർജ്, റാഫേൽ ആന്റണി എന്നിവരെയും പി രാജീവ് പൊന്നാട അണിയിച്ചു.

ഭാരവാഹികൾ: ടി പി  രമേശ‌് (പ്രസിഡന്റ‌്), കെ കെ നാസർ (സെക്രട്ടറി),  കെ കെ  മൊഹിയുദീൻ, വി കെ  സന്തോഷ്, കെ കെ സാജിത (വൈസ‌് പ്രസിഡന്റുമാർ), ജോർജ് ജോസഫ്, ടി വി ആന്റു (ജോയിന്റ‌് സെക്രട്ടറിമാർ), ദിനേശ് മാത്യു മുരിക്കൻ (ട്രഷറർ).


പ്രധാന വാർത്തകൾ
 Top