18 October Friday

ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ പട്ടിണിസമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


കൊച്ചി
കാഷ്വൽ കോൺട്രാക്ട് ലേബറേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ ഉത്രാടനാളിൽ പട്ടിണിസമരം നടത്തി. എറണാകുളം ബോട്ട് ജെട്ടി ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിനുമുന്നിൽ നടന്ന സമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശമ്പളകുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എൻഎഫ്പിഇ ലോക്കൽ കോ–-ഓർഡിനേറ്റ് കമ്മിറ്റി കൺവീനർ വി ആർ അനിൽകുമാർ, ബിഎസ്എൻഎൽഇയു ജില്ലാ പ്രസിഡന്റ് പി എസ് പീതാംബരൻ, എഐബിഡിപിഎ ജില്ലാ സംഘടനാ സെക്രട്ടറി സി കെ ഗോപിനാഥ്, കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഒ സി ജോയി, ബിഎസ്എൻഎൽഇയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി പ്രേംകുമാർ,  നോൺ ബാങ്കിങ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീഷ്, ബിഎസ്എൻഎൽ സിസിഎൽയു ജില്ലാ സെക്രട്ടറി ഇ എൻ മധു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എൻ പി ഷിബു എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top