19 September Thursday

ചരിത്രനിമിഷം ; മുനമ്പം അഴീക്കോട് പാലം 
നിർമാണോദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

നിർദിഷ്ട മുനമ്പം–അഴീക്കോട് പാലത്തിന്റെ മാതൃക


വൈപ്പിൻ
എറണാകുളം,- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം–-അഴീക്കോട് പാലത്തിന്റെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച അഴീക്കോട് ജെട്ടി ഐഎംയുപി സ്കൂളിൽ രാത്രി എട്ടിന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തും. ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷനാകും. റവന്യുമന്ത്രി കെ രാജൻ, വ്യവസായമന്ത്രി പി രാജീവ്, പട്ടികജാതി–-വർഗക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ, ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, തൃശൂർ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ മുഖ്യാതിഥികളാകും.

കേരള റോഡ് ഫണ്ട് ബോർഡ് നോർത്ത് ടീം ലീഡർ എസ് ദീപു സാങ്കേതികവിവരണം നടത്തും. ഉദ്ഘാടനത്തിനുമുന്നോടിയായി വൈകിട്ട് അഞ്ചുമുതൽ കലാസന്ധ്യ ഗ്രാമോത്സവം നടക്കും.

മൊത്തം ചെലവ് 160 കോടി
നൂറ്റാണ്ടിന്റെ സ്വപ്നമായ മുനമ്പം–-അഴീക്കോട് പാലത്തിന്‌ അനുബന്ധചെലവുകൾക്ക്‌ ഉൾപ്പെടെ കിഫ്ബിയിൽനിന്ന് അനുവദിച്ചത് മൊത്തം 160 കോടി രൂപ. പാലത്തിനുമാത്രം ചെലവ് 143.28 കോടിയാണ്. ജലപാത സുഗമമാകുന്നതിന് എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നതതലത്തിൽത്തന്നെ തീരുമാനങ്ങൾ കൈക്കൊണ്ടു. പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്ററായി ഉയർത്തി. മീൻപിടിത്തയാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ ഒരു യാത്രാതടസ്സവും ഉണ്ടാകില്ല. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്ജിങ് നടത്തുന്നതിന് നാലുകോടി രൂപ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top