22 August Thursday
നിപാ കോർ കമ്മിറ്റി യോഗം

പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ സജീവം: മന്ത്രി സി രവീന്ദ്രനാഥ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019



തൃക്കാക്കര
നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർക്കാർ എല്ലാവിധ ഇടപെടലും നടത്തിവരികയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ് കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ദേശീയ നിലവാരത്തിലുള്ള ആരോഗ്യ വിദഗ‌്ധരുടെ സഹായവും സർക്കാരിന് ലഭിക്കുന്നുണ്ട്. അവർ ഇവിടെയും രോഗലക്ഷണങ്ങൾ കണ്ട പ്രദേശങ്ങളിലും പരിശോധന നടത്തി. സംശ    യിക്കപ്പെട്ട 10 രോഗികളുടെ സാമ്പിളുകൾ പരിശോധന നടത്തി. ഇതിൽ ഒമ്പതുപേർക്കും രോഗം പിടിപെട്ടിട്ടില്ല. ഒരാളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. പുണെ, മണിപ്പാൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ‌്ധ സംഘത്തിന്റെ അകമഴിഞ്ഞ സേവനമാണ് നമുക്ക് ലഭിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പും ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ പരിശോധനയ്ക്കായി നാല് ടീമുകളായി തിരിച്ചിട്ടുണ്ട്. ഇവർ 63 ആശുപത്രികളിൽ സന്ദർശനം നടത്തി. കലക്ടർ മുഹമ്മദ് വൈ സഫീറുള്ളയും യോഗത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top