കൊച്ചി
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി അന്വേഷിക്കുക, തകർച്ചയിലേക്ക് നീങ്ങുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങിക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങളിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്‌ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ സമരം നടത്തി. കോലഞ്ചേരിയിൽ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാർ അധ്യക്ഷനായി. കളമശേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ ആദർശ് മൂവാറ്റുപുഴയിലും ബിബിൻ വർഗീസ് പെരുമ്പാവൂരിലും നിഖിൽ ബാബു അങ്കമാലിയിലും ജില്ലാ ട്രഷറർ കെ പി ജയകുമാർ ആലുവയിലും സിപിഐ എം ഏരിയ സെക്രട്ടറിമാരായ കെ എം റിയാദ് കൊച്ചിയിലും കെ ബി വർഗീസ് കളമശേരിയിലും ഏരിയ കമ്മിറ്റി അംഗം കെ പി ശെൽവൻ പള്ളുരുത്തിയിലും ഉദ്‌ഘാടനം ചെയ്തു. പറവൂരിൽ ടി വി നിധിൻ ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..