25 August Sunday

എസ്എഫ്ഐ സീനിയർ മെമ്പർഷിപ‌് ജില്ലാതല ഉദ‌്ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019


കൊച്ചി
എസ്എഫ്ഐ സീനിയർ മെമ്പർഷിപ‌്   വിതരണ ജില്ലാതല ഉദ‌്ഘാടനം  മഹാരാജാസ് കോളേജിൽ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് ട്രാൻസ്‌ജൻഡർ വിദ്യാർഥി തീർഥയ‌്ക്ക‌് അംഗത്വം നൽകി നിർവഹിച്ചു. അമൽ ജോസ് അധ്യക്ഷനായി. നവസൃഷ്ടിയുടെ ആശയങ്ങൾ നവീനമായ വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തിയാണ് മെമ്പർഷിപ‌് ക്യാമ്പയിൻ. സി എസ് അമൽ,  വിഷ്ണു വേണുഗോപാൽ, പി എം ആർഷോ, കെ വി അഭിജിത്ത് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top